Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Municipality

Kottayam

ത​ട്ടു​ക​ട​ക​ള്‍​ക്കും ബ​ജി​ക്ക​ട​ക​ള്‍​ക്കും നി​യ​ന്ത്ര​ണം വീണ്ടും കടുപ്പിച്ച് നഗരസഭ

കോ​​ട്ട​​യം: ന​​ഗ​​ര​​ത്തി​​ലെ ത​​ട്ടു​​ക​​ട​​ക​​ള്‍​ക്കും ബ​​ജി​​ക്ക​​ട​​ക​​ള്‍​ക്കും ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ നി​​യ​​ന്ത്ര​​ണം കൂ​​ടു​​ത​​ല്‍ കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കാ​​ന്‍ ന​​ഗ​​ര​​സ​​ഭ ത​​യാ​​റെ​​ടു​​ക്കു​​ന്നു.

ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റ് ഒ​​ന്നു മു​​ത​​ലാ​​ണ് ബ​​ജി​​ക്ക​​ട​​ക​​ള്‍, ത​​ട്ടു​​ക​​ട​​ക​​ള്‍ എ​​ന്നി​​വ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​തി​​നു സ​​മ​​യ​​നി​​യ​​ന്ത്ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന​​ത്. ബ​​ജി​​ക്ക​​ട​​ക​​ള്‍​ക്ക് വൈ​​കു​​ന്നേ​​രം നാ​​ലു മു​​ത​​ല്‍ രാ​​ത്രി എ​​ട്ടു​​വ​​രെ​​യും ത​​ട്ടു​​ക​​ട​​ക​​ള്‍​ക്ക് രാ​​ത്രി എ​​ട്ടു മു​​ത​​ല്‍ 12 വ​​രെ​​യു​​മാ​​ണ് പ്ര​​വ​​ര്‍​ത്ത​​ന സ​​മ​​യം നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ല്‍, വെ​​ള്ള​​പ്പൊ​​ക്ക​​വും ഓ​​ണ​​ക്കാ​​ല​​വും വ​​ന്ന​​തോ​​ടെ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​ല്‍ മെ​​ല്ല​​പ്പോ​​ക്കു​​ണ്ടാ​​യി​​രു​​ന്നു. വീ​​ണ്ടും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ ക​​ര്‍​ശ​​ന​​മാ​​ക്കാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് ന​​ഗ​​ര​​സ​​ഭ.

രാ​​വി​​ലെ മു​​ത​​ല്‍ രാ​​ത്രി വ​​രെ നി​​യ​​ന്ത്ര​​ണ​​മി​​ല്ലാ​​തെ ബ​​ജി​​ക്ക​​ട​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​തും വൈ​​കു​​ന്നേ​​രം മു​​ത​​ല്‍ പു​​ല​​ര്‍​ച്ചെ വ​​രെ ത​​ട്ടു​​ക​​ട​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​തു​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​യി​​രു​​ന്നു ന​​ഗ​​ര​​സ​​ഭ​​യു​​ടെ ന​​ട​​പ​​ടി. ഇ​​ത്ത​​രം ക​​ട​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​നം മൂ​​ലം ഗ​​താ​​ഗ​​ത ത​​ട​​സം നേ​​രി​​ടു​​ന്നു​​വെ​​ന്ന ആ​​ക്ഷേ​​പ​​വു​​മു​​യ​​ര്‍​ന്നി​​രു​​ന്നു. അ​​ന​​ധി​​കൃ​​ത​​മാ​​യി ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന​​വ​​രും ഗു​​ണ​​നി​​ല​​വാ​​ര​​മി​​ല്ലാ​​ത്ത ഭ​​ക്ഷ​​ണം വി​​ള​​മ്പു​​ന്ന ക​​ട​​ക​​ളും നി​​ര​​വ​​ധി​​യാ​​ണ്. ദി​​വ​​സേ​​ന​​യെ​​ന്നോ​​ണ​​മാ​​ണ് വ​​ഴി​​യോ​​ര​​ത്ത് ക​​ട​​ക​​ള്‍ ഉ​​യ​​രു​​ന്ന​​ത്. പ​​ല​​രും ഒ​​ന്നി​​ല്‍ കൂ​​ടു​​ത​​ല്‍ ക​​ട​​ക​​ളും ന​​ട​​ത്തു​​ന്നു​​ണ്ട്.

തെ​​രു​​വോ​​ര ക​​ച്ച​​വ​​ട​​ത്തി​​ന്‍റെ എ​​ല്ലാ യൂ​​ണി​​യ​​നു​​ക​​ളു​​മാ​​യി ച​​ര്‍​ച്ച ചെ​​യ്താ​​ണ് ഇ​​ങ്ങ​​നെ​​യൊ​​രു തീ​​രു​​മാ​​ന​​ത്തി​​ലെ​​ത്തി​​യ​​ത്. ഓ​​രോ ദി​​വ​​സ​​വും കൂ​​ണു പോ​​ലെ​​ ത​​ട്ടു​​ക​​ട​​ക​​ള്‍ മു​​ള​​ച്ചു​​പൊ​​ന്തു​​ന്ന​​ത് അ​​നു​​വ​​ദ​​നീ​​യ​​മ​​ല്ലെ​​ന്നാ​​ണ് ന​​ഗ​​ര​​സ​​ഭ​​യു​​ടെ നി​​ല​​പാ​​ട്. ത​​ട്ടു​​ക​​ട ഉ​​ട​​മ​​ക​​ളി​​ല്‍നി​​ന്ന് ന​​ഗ​​ര​​സ​​ഭ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​രു​​ന്നു 650 അ​​പേ​​ക്ഷ​​ക​​ളാ​​ണ് ല​​ഭി​​ച്ച​​ത്. 52 വാ​​ര്‍​ഡു​​ക​​ളി​​ല്‍നി​​ന്നാ​​യി ല​​ഭി​​ച്ച അ​​പേ​​ക്ഷ​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ചു ത​​രം​​തി​​രി​​ച്ചി​​ട്ടു​​ണ്ട്. അ​​ര്‍​ഹ​​രാ​​യ​​വ​​ര്‍​ക്ക് ഉ​​ട​​നെ ഐ​​ഡി കാ​​ര്‍​ഡു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്യും. അ​​ര്‍​ഹ​​ര​​ല്ലാ​​ത്ത​​വ​​ര്‍ ക​​ച്ച​​വ​​ടം ചെ​​യ്യു​​ന്നു​​ണ്ടെ​​ങ്കി​​ല്‍ അ​​വ​​രെ നീ​​ക്കും.

സ​​മ​​യ​​ക്ര​​മം കൃ​​ത്യ​​മാ​​യി പാ​​ലി​​ക്കു​​ന്നു​​ണ്ടോ​​യെ​​ന്ന് നി​​രീ​​ക്ഷ​​ണം ന​​ട​​ത്തു​​മെ​​ന്നും ന​​ഗ​​ര​​സ​​ഭ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍ പ​​റ​​ഞ്ഞു.

Kerala

കൈ​ക്കൂ​ലി : തൊടുപുഴ നഗരസഭ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പിടിയില്‍

തൊ​ടു​പു​ഴ: പു​തു​താ​യി നി​ര്‍മി​ച്ച ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യോ​ട് കം​പ്ലീ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ അ​സി.​ എ​ന്‍ജി​നി​യ​ര്‍ വി​ജി​ല​ന്‍സ് പി​ടി​യി​ലാ​യി.

എ​റ​ണാ​കു​ളം ക​റു​കു​റ്റി സ്വ​ദേ​ശി എം.​പി.​ ജോ​സി​നെ (54)യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​ടു​ക്കി വി​ജി​ല​ന്‍സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ന​ഗ​ര​സ​ഭ​യി​ല്‍ സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക​ചു​മ​ത​ല വ​ഹി​ക്കു​ന്ന​തും ഇ​ദ്ദേ​ഹ​മാ​ണ്.

തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ ആ​യു​ര്‍വേ​ദ ഡോ​ക്ട​ര്‍ പു​തു​താ​യി നി​ര്‍മി​ച്ച കെ​ട്ടി​ട​ത്തി​ന് കം​പ്ലീ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച് ന​ല്‍കി​യ​തി​നാ​ണ് 75,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ന്‍ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ 2025 ഒ​ക്ടോ​ബ​റി​ല്‍ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്നു. ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ എം.​പി.​ ജോ​സ് ഒ​രു മാ​സ​ത്തോ​ളം ഫ​യ​ല്‍ പി​ടി​ച്ചുവ​ച്ചു. പി​ന്നീ​ട് സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കാ​ന്‍ 1,50,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

കൈ​ക്കൂ​ലി തു​ക ഒ​ഴി​വാ​ക്കാ​ന്‍ ഡോ​ക്ട​ര്‍ ത​ന്‍റെ ബി​ല്‍ഡിം​ഗ് എ​ന്‍ജി​നി​യ​ര്‍ മു​ഖേ​ന ജോ​സി​നോ​ട് സം​സാ​രി​ച്ച​തി​നെ തു​ട​ര്‍ന്ന് പി​ന്നീ​ട് വേ​ണ്ട വി​ധം ക​ണ്ടാ​ല്‍ മ​തി​യെ​ന്ന് പ​റ​ഞ്ഞ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി. ക​ഴി​ഞ്ഞ മേ​യി​ല്‍ ഡോ​ക്്ട​റെ വീ​ണ്ടും ഇ​യാ​ള്‍ ഓ​ഫീ​സി​ല്‍ വി​ളി​ച്ചുവ​രു​ത്തി.

കെ​ട്ടി​ട​ത്തി​ല്‍ നി​ര്‍മി​ച്ചി​രി​ക്കു​ന്ന ഇ​രു​മ്പ് ഗോ​വ​ണി പെ​ര്‍മി​റ്റി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​നു​വ​ദി​ച്ച കെ​ട്ടി​ട ന​മ്പ​രു​ക​ള്‍ റ​ദ്ദു ചെ​യ്യു​മെ​ന്നും അ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ല്‍ ര​ണ്ടു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ന​ല്‍ക​ണ​മെ​ന്നും ഇ​തി​ല്‍ 75,000 ഉ​ട​ന്‍ വേ​ണ​മെ​ന്നും പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

പ​രാ​തി​ക്കാ​ര​ന്‍ ഈ ​വി​വ​രം ഇ​ടു​ക്കി വി​ജി​ല​ന്‍സ് ഡി​വൈ​എ​സ്പി​യെ അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍ദേശാ​നു​സ​ര​ണം തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​രി​ലെ ബാ​റി​നു സ​മീ​പ​ത്തു വ​ച്ച് പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ കൈ​യോ​ടെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

District News

കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ കൈയാങ്കളി: എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രേ കേസ്

കാ​യം​കു​ളം: ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ ചെ​യ​ർ​മാ​ൻ ശ​ര​ത് ലാ​ലി​നു​നേ​രേ കൈ​യേ​റ്റ​വും ജാ​തി അ​ധി​ക്ഷേ​പ​വും ന​ട​ന്നു​വെ​ന്ന പ​രാ​തി​യി​ൽ എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെന്‍ററി പാ​ർ​ട്ടി ലീ​ഡ​ർ എ​സ്. കേ​ശു​നാ​ഥ്, കൗ​ൺ​സി​ല​ർ​മാ​രാ​യ മി​നി സ​ലിം, അ​ബ്ദു​ൾ വാ​ഹി​ദ് എ​ന്നി​വ​ർ​ക്കെ​തി​രേയാ​ണ് ജാ​മ്യ​മി​ല്ലാവ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​യി​രു​ന്നു ര​ണ്ടാം വാ​ർ​ഡി​ലെ അങ്കണവാ​ടി താ​ത്കാലി​ക​മാ​യി മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ ക​യ്യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​ത്. അ​ജ​ണ്ട​യി​ലി​ല്ലാ​ത്ത വി​ഷ​യം യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ​ർ​മാ​ന്‍റെ ഡ​യ​സി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യും ചെ​യ്തു. ചെ​യ​ർ​മാ​നെ അ​സ​ഭ്യം പ​റ​യു​ക​യും ജാ​തി​പ്പേ​ര് പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച് ത​ള്ളി താ​ഴെ​യി​ടു​ക​യും നി​ല​ത്തു​വീ​ണ ചെ​യ​ർ​മാ​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്ത​താ​യി ചെ​യ​ർ​മാ​ൻ ശ​ര​ത്‌​ലാ​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ചെ​യ​ർ​മാ​ന്‍റെ പ​രാ​തി​യി​ൽ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം ഉ​ൾ​പ്പെ​ടെ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

District News

കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​

കാ​യം​കു​ളം: കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ ടൗ​ൺ പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽപ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. കെ​ട്ടി​ടനി​ർ​മാ​ണ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലൈ​സ​ൻ​സി​ക​ളി​ൽനി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ൺ​ലൈ​ൻ വ​ഴി വ്യാ​പ​ക​മാ​യി കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി.

സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കെ​ട്ടി​ടനി​ർ​മാ​ണ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക​ൾ ക​ണ്ടെ​ത്താ​ൻ പ്രോ​ജ​ക്ട് സി​റോ​യു​ടെ ഭാ​ഗ​മാ​യി വി​ജി​ല​ൻ​സ് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കി​യ ഓ​പ്പ​റേ​ഷ​ൻ പാ​ർ​പ്പി​ടം എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​യം​കു​ള​ത്തും പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ന​ഗ​ര​സ​ഭ​യി​ലെ ടൗ​ൺ പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​ലെ ഒ​രു ക്ല​ർ​ക്ക് മൂ​ന്ന് ലൈ​സ​ൻ​സി​ക​ളി​ൽനി​ന്നാ​യി 31,000 രൂ​പ ത​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ കൈ​പ്പ​റ്റി​യ​താ​യി വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. ഇ​തേ ഓ​ഫീ​സി​ലെ ത​ന്നെ ഒ​രു ഓ​വ​ർ​സി​യ​ർ ഒ​രു ലൈ​സ​ൻ​സി​യി​ൽനി​ന്നും 3,000 രൂ​പ ഓ​ൺ​ലൈ​ൻ മു​ഖേ​ന കൈ​പ്പ​റ്റി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​ടനി​ർ​മാ​ണ അ​നു​മ​തി, താ​മ​സാ​നു​മ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്, കെ​ട്ടി​ട ന​മ്പ​ർ അ​നു​വ​ദി​ക്ക​ൽ, നി​കു​തി നി​ർ​ണ​യം, അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളു​ടെ ക്ര​മ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പ​ക അ​ഴി​മ​തി ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ടു​ക​ളി​ൽ വി​ശ​ദ​മാ​യ തു​ട​ർ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Kerala

പാ‍‍​ർ​ട്ടി വി​പ്പ് ലം​ഘി​ച്ചു: പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ നാ​ല് കൗ​ൺ​സി​ല​ർ​മാ​രെ പു​റ​ത്താ​ക്കി കോ​ൺ​ഗ്ര​സ്

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത നാ​ല് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി കോ​ൺ​ഗ്ര​സ്. കെ​പി​സി​സി പ്ര​സി​ഡ​ൻ്റി​ൻ്റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഡി​സി​സി പ്ര​സി‍​ഡ​ന്‍റാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച മാ​യാ രാ​ഹു​ലും നാ​ല് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രും പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് പാ​ല മു​ൻ​സി​പ്പാ​ലി​റ്റി ചെ​യ​ർ‌​പേ​ഴ്സ​ൺ ദി​യ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ​തി​രാ​യ അ​വി​ശ്വാ​സം പാ​സാ​യ​ത്. ദി​യ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് പി​ന്തു​ണ​ച്ച കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്റ് നാ​ട്ട​കം സു​രേ​ഷ് നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

പാ​ർ​ട്ടി​യെ ച​തി​ച്ച​വ​ൻ​മാ​രെ പാ​ർ​ട്ടി​ക്ക് വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ നാ​ട്ട​കം സു​രേ​ഷ്, വി​പ്പ് ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ചു എ​ന്ന് പ​റ​ഞ്ഞാ​ൽ അ​വ​ർ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ്വ​യം പു​റ​ത്താ​യി.

എ​ൽ​ഡി​എ​ഫു​മാ​യി കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ അ​വി​ശു​ദ്ധ കൂ​ട്ടു​ക്കെ​ട്ട് ഉ​ണ്ടാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വും നാ​ട്ട​കം സു​രേ​ഷ് ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ൾ അ​വ​ർ മ​ന​സി​ലാ​ക്കും. പാ​ർ​ട്ടി​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും വെ​ച്ചു പൊ​റു​പ്പി​ക്കി​ല്ലെ​ന്നും ന​ട​പ​ടി എ​ന്തെ​ന്ന​ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കു​മെ​ന്നു​മാ​യി​രു​ന്നു നാ​ട്ട​കം സു​നി​ലി​ന്‍റെ പ്ര​തി​ക​ര​ണം.

 

District News

തെ​രു​വു​നാ​യ്ക്ക​ള്‍​ക്കാ​യി ഷെ​ല്‍​ട്ട​ര്‌: സ്ഥ​ലം​ന​ല്‍​കാ​ന്‍ താ​ത്പ​ര്യ​പ​ത്രം​തേ​ടി ന​ഗ​ര​സ​ഭ

ഇ​രി​ങ്ങാ​ല​ക്കു​ട: തെ​രു​വു​നാ​യ്ക്ക​ളെ പാ​ര്‍​പ്പി​ക്കാ​ന്‍ ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് സ്ഥ​ലം​ന​ല്‍​കാ​ന്‍ താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ. 25 സെ​ന്‍റി​ല്‍ കു​റ​യാ​ത്ത ക​ര​പു​ര​യി​ട​ത്തി​ല്‍​പ്പെ​ട്ട സ്ഥ​ലം അ​ഞ്ചു​വ​ര്‍​ഷ​ത്തേ​ക്ക് വി​ട്ടു​ന​ല്‍​കാ​നും ലീ​സ് എ​ഗ്രി​മെ​ന്‍റ് വ​യ്ക്കു​ന്ന​തി​നും താ​ത്പ​ര്യ​മു​ള്ള സ്ഥ​ല​മു​ട​മ​ക​ളി​ല്‍​നി​ന്നാ​ണ് പ്ര​തി​മാ​സ വാ​ട​ക​നി​ര​ക്കി​ല്‍ താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ഒ​ന്നാം​വാ​ര്‍​ഡ് മൂ​ര്‍​ക്ക​നാ​ട്, തെ​രു​വു​നാ​യ്ക്ക​ളെ പാ​ര്‍​പ്പി​ക്കാ​ന്‍ ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ക്കാ​ന്‍ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തി​നാ​യി 40 സെ​ന്‍റ് സ്ഥ​ലം പ​തി​നാ​യി​രം രൂ​പ​യ്ക്ക് മൂ​ര്‍​ക്ക​നാ​ട് വ​ള്ളി​ക്കാ​ഞ്ഞി​ര​ത്ത് ക​ണ്ടെ​ത്തു​ക​യും ത​രം മാ​റ്റം ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച് ക​രാ​ര്‍ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ക്കു​ക​യും​ചെ​യ്തു. എ​ന്നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​തോ​ടെ ന​ഗ​ര​സ​ഭ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ ഡോ​ഗ് ഷെ​ല്‍​ട്ട​ര്‍ തു​ട​ങ്ങാ​നു​ള്ള ന​ഗ​ര​സ​ഭ ന​ട​പ​ടി​ക​ള്‍ നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത്.

Kerala

തൃക്കാക്കരയില്‍ പെണ്‍കുട്ടി മരിച്ച സംഭവം; നഗരസഭയില്‍ ഇടതു കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

കൊച്ചി: തൃക്കാക്കരയില്‍ 12 വയസുകാരി റോഡില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണു മരിച്ച സംഭവത്തില്‍ നഗരസഭ ഓഫീസിന് മുന്നില്‍ ഇടതു കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. അപകടസ്ഥലത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുമെന്ന് സെക്രട്ടറി നല്‍കിയ ഉറപ്പ് പാലിക്കാത്തതിലാണ് സമരം.

മാവേലിപുരം ഗുഡ് എര്‍ത്ത് ഹ്യൂസ് ഓഫ് ലൈഫ് ഫ്‌ലാറ്റില്‍ താമസിക്കുന്ന റോണ്‍ ആന്‍ഡ്രൂസിന്‍റെയും ടെസി കെ. മാത്യുവിന്‍റെയും മകള്‍ റിഹാന കാതറിന്‍ ആന്‍ഡ്രൂസ് ആണ് ഞായറാഴ്ച വൈകിട്ട് മരിച്ചത്. സഹോദരനൊപ്പം സൈക്കിള്‍ ചവിട്ടുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ഇവിടെ അടിയന്തരമായി സംരക്ഷണ ഭിത്തി കെട്ടും എന്ന ഉറപ്പ് നഗരസഭ സെക്രട്ടറി നല്‍കിയിരുന്നെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. നഗരസഭ എന്‍ജിനീയറിംഗ് വിഭാഗത്തിന് മുന്നില്‍ കുത്തിയിരുന്നാണ് നഗരസഭയിലെ ഇടത് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഇവിടേക്ക് എത്തിയിട്ടുണ്ട്.

സെക്രട്ടറി ഇന്‍ചാര്‍ജിന് ഈ വിഷയം സൂചിപ്പിച്ച് ഒരു വര്‍ഷം മുമ്പ് നല്‍കിയ പരാതിയുടെ കോപ്പിയടക്കം കാണിച്ചു കൊണ്ടാണ് സമരം. സംരക്ഷണ വേലിയുടെ നിര്‍മാണം ആരംഭിക്കാതെ നഗരസഭ ഓഫീസിന് മുന്നില്‍ നിന്നും മാറില്ല എന്നാണ് സമരക്കാര്‍ പറയുന്നത്. പ്രതിഷേധം ഭയന്ന് ചെയര്‍മാന്‍ റാഷിദ് ഉള്ളംപിള്ളി, സെക്രട്ടറി ഇന്‍ചാര്‍ജ് സിഎസ് ഷിജു എന്നിവര്‍ മുറിയും പൂട്ടി പുറത്തേക്ക് പോയി.

Kerala

തൃക്കാക്കര നഗരസഭയിൽ തെരുവുനായ ആക്രമണം രൂക്ഷം; നഗരസഭ്യക്ഷ ഓടി രക്ഷപ്പെട്ടു, പ്രതിഷേധം

കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിയിൽ തെരുവുനായകളുടെ ആക്രമണത്തിൽ കാൽനടയാത്രക്കാർക്കും കന്നുകാലികൾക്കും കടിയേൽക്കുന്നത് പതിവ്. ടെണ്ടർ നടപടികൾ പോലുമില്ലാതെ മുൻകൂർ അനുമതിയോടെ ഇരുപത് ലക്ഷം രൂപയോളം ചെലവഴിച്ച് രണ്ടു മാസം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ തെരുവുനായ ഷെൽട്ടറുകളിൽ ഒരു നായയെ പോലും ഇന്നുവരെ സംരക്ഷിച്ചിട്ടില്ല.

ഇതോടെ അധികൃതരുടെത് അനങ്ങാപ്പാറ നയമെന്ന ആക്ഷേപവുമായി പ്രതിപക്ഷ കൗൺസിലർമാർ നഗരസഭക്കുള്ളിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി നഗരസഭാങ്കണത്തിൽ പ്രതിഷേധിച്ചു.

നഗരസഭാ ഉപാധ്യക്ഷ ഷെറീനാ ഷുക്കൂറിന്‍റെ വാർഡിൽ കന്നുകാലികൾക്ക് നായകളുടെ കടിയേറ്റിരുന്നു. സംഭവ സ്ഥലത്തെത്തിയ ഷെറിനാ ഷുക്കൂറിനേയും തെരുവുനായകൾ ആക്രമിക്കാൻ ശ്രമിചെങ്കിലും ഓടി രക്ഷപെടുകയായിരുന്നു.

അശാസ്‌ത്രീയമായ മാലിന്യ സംഭരണം മൂലം നഗരസഭയുടെ മാലിന്യ സംഭരണിക്കുള്ളിൽ നായകൾ പെറ്റുപെരുകിയിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നൊണ് പ്രതിപക്ഷ ആരോപണം. തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിൽ പകൽ സമയങ്ങളിൽ പോലും തെരുവുനായകളുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേൽക്കുന്നതെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.

Kerala

പാലാ നഗരസഭയിൽ വീണ്ടും മോഷണം; പരാതിയുമായി ദിയ പുളിക്കകണ്ടം

കോട്ടയം: പാലാ നഗരസഭയിൽ വീണ്ടും മോഷണ പരാതി. കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പോലീസിൽ പരാതി നൽകി.

വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട നിർണായക ഫയലും വാച്ചുമാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. കൗൺസിലറായ ബിജു മാത്യൂസ് ചൊവ്വാഴ്ച ചെയർപേഴ്സന്‍റെ ക്യാബിനിൽ കയറിയെന്നും അതിനുശേഷമാണ് ഫയലും വാച്ചും കാണാതായതെന്നുമാണ് ആരോപണം.

അതേസമയം നഗരസഭ അധ്യക്ഷയുടെ പരാതി കൗൺസിലർ ബിജു മാത്യൂസ് തള്ളി. കഴിഞ്ഞദിവസം യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ വച്ച് കൗൺസിലർമാരായ ബിനു പുളിക്കകണ്ടവും സഹോദരൻ ബിജു പുളിക്കകണ്ടവും കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് മോഷണ പരാതിയും എത്തുന്നത്. കൈയേറ്റം ചെയ്ത കേസിൽ മഹസർ തയാറാക്കാൻ എത്തിയ പോലീസുകാർക്കൊപ്പം നഗരസഭയിൽ പോവുക മാത്രമാണ് ചെയ്തതെന്നും ബിജു മാത്യൂസ് പറഞ്ഞു.

മുൻപ് പാലാ നഗരസഭയിൽനിന്നും എയർപോഡ് മോഷണം പോയിരുന്നു. അന്ന് ആരോപണ വിധേയനായ കൗൺസിലറായിരുന്നു ബിനു പുളിക്കണ്ടം. ഇന്ന് വീണ്ടും മോഷണ ആരോപണം ഉയരുമ്പോൾ കേസിൽ പരാതിക്കാരി ബിനു പുളിക്കകണ്ടത്തിന്‍റെ മകളായ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം ആണ്.

യുഡിഎഫ് പിന്തുണയിൽ ചെയർപേഴ്സൺ ആയ സ്വതന്ത്ര അംഗം ദിയാ ബിനു കോൺഗ്രസ് കൗൺസിലർക്കെതിരെ പരാതി നൽകിയതോടെ നഗരസഭയിൽ ഭരണ പ്രതിസന്ധിയാണ്.

Kerala

മു​ക്കം ന​ഗ​ര​സ​ഭ​യി​ല്‍ ജീ​വ​ന​ക്കാ​രി​യെ ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച് ഓ​ഫീ​സി​ലെ​ത്തി​യ സ്ത്രീ

കോ​ഴി​ക്കോ​ട്: മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ എ​ത്തി​യ സ്ത്രീ ​ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രി​യെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ധ​ന്യ ജ​യ​റാ​മി​നാ​ണ് പ​രി​ക്കേ​റ്റ​ത്‌. വി​ധ​വ പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഫീ​സി​ൽ എ​ത്തി​യ​താ​യി​രു​ന്നു സ്ത്രീ.

​ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ​താ​ണെ​ന്ന് ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞ​താ​ണ് സ്ത്രീ​യെ പ്ര​കോ​പ്പി​ച്ച​ത്. ജീ​വ​ന​ക്കാ​രി​യെ അ​സ​ഭ്യം പ​റ​യു​ക​യും പി​ന്നീ​ട് മു​ടി​യി​ൽ​പ്പി​ടി​ച്ച് വ​ലി​ച്ച് ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഓ​ഫീ​സി​ലെ ഫ​യ​ലു​ക​ൾ ഇ​വ​ർ വ​ലി​ച്ചെ​റി​യു​ക​യും പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച ര​ണ്ട് വ​നി​താ സ്റ്റാ​ഫു​ക​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. ര​ണ്ട് സ്റ്റാ​ഫു​ക​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

District News

വിചിത്രമായ നടപടിയുമായി നഗരസഭ; ഒറ്റപ്പാലത്ത് തോ​ടു​ക​ളി​ൽ ത​ട​യ​ണ​ക​ൾ വേ​ണ്ടെ​ന്ന് ന​ഗ​ര​സ​ഭാ തീ​രു​മാ​നം

ഒ​റ്റ​പ്പാ​ലം: വേ​ന​ലി​ന്‍റെ വ​റു​തി​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​കൊ​ണ്ടി​രി​ക്കെ ഇ​തി​ന് പ​രി​ഹാ​രം കാ​ണേ​ണ്ട ന​ഗ​ര​സ​ഭ മു​ൻ വ​ർ​ഷം ചെ​യ്ത താ​ത്കാ​ലി​ക പ​ദ്ധ​തിപോ​ലും വേ​ണ്ടെ​ന്നു​വെ​ച്ച​താ​യി ആ​ക്ഷേ​പം.

ക​ഴി​ഞ്ഞ വേ​ന​ലി​ൽ ഏ​റെ ഉ​പ​കാ​ര​പ്പെ​ട്ടി​രു​ന്ന തോ​ടു​ക​ളി​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ചി​രു​ന്ന ത​ട​യ​ണ​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ഇ​ത്ത​വ​ണ അ​ധി​കൃ​ത​ർ വേ​ണ്ട​ന്ന് വെ​ച്ച​ത്.

ക​ണ്ണി​യം​പു​റം, കി​ഴ​ക്കേ​തോ​ടു​ക​ളി​ൽ വേ​ന​ലാ​വു​ന്ന​തി​നു​മു​മ്പ് കെ​ട്ടി​യി​രു​ന്ന ത​ട​യ​ണ​ക​ളാ​ണ് ന​ഗ​ര​സ​ഭ ഇ​ത്ത​വ​ണ സ്ഥാ​പി​ക്കാ​തി​രു​ന്ന​ത്.ഈ ​ത​ട​യ​ണ​ക​ൾ കി​ണ​റു​ക​ളി​ൽ വെ​ള്ളം നി​ല​നി​ർ​ത്തു​ന്ന​തി​നും കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നും ഗു​ണ​ക​ര​മാ​യി​രു​ന്നു.കു​ടി​വെ​ള്ള​ത്തി​ന് ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ന്ന​തി​നി​ടെ​യാ​ണ് തോ​ടു​ക​ളി​ലെ വെ​ള്ള​വും വ​റ്റി​യി​രി​ക്കു​ന്ന​ത്.

ക​ണ്ണി​യം​പു​റ​ത്ത് പ​ന​മ​ണ്ണ തോ​ട്ടു​പാ​ലം, ല​ക്ഷം​വീ​ടി​നു​സ​മീ​പം, തി​രു​വോ​ർ​ത്ത് പാ​റ, പൂ​ക്കാ​ട്ടു​കു​റു​ശി, കി​ഴ​ക്കേ​തോ​ട്ടി​ൽ കോ​ലോ​ത്ത്കു​ന്ന് കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്ക് സ​മീ​പം എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് എ​ല്ലാ​വ​ർ​ഷ​വും ത​ട​യ​ണ നി​ർ​മി​ക്കാ​റു​ള്ള​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ മ​ണ​ൽ​ചാ​ക്കു​ക​ൾ നി​റ​ച്ചാ​ണ് ത​ട​യ​ണ​ക​ൾ കെ​ട്ടാ​റു​ള്ള​ത്. കാ​ഞ്ഞി​ര​പ്പു​ഴ അ​ണ​ക്കെ​ട്ടി​ൽ​നി​ന്നു​ള്ള വെ​ള്ള​വും ത​ട​യ​ണ​യി​ൽ സം​ഭ​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു.വേ​ന​ലെ​ത്തി​യാ​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് ക​ണ്ണി​യം​പു​റം, പ​ന​മ​ണ്ണ മേ​ഖ​ല​ക​ൾ.

ന​ഗ​ര​സ​ഭ​യു​ടെ സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി​യി​ൽ​നി​ന്ന് വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വേ​ന​ലി​ന്‍റെ കാ​ഠി​ന്യ​ത്തി​ൽ ഇ​ട​ക്കി​ടെ ത​ട​സ​പ്പെ​ടാ​റു​ണ്ട്. ചി​ല പാ​ട​ശേ​ഖ​ര​സ​മി​തി​ക​ൾ തോ​ട്ടി​ലെ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ് കൃ​ഷി​യി​റ​ക്കാ​റു​ണ്ടാ​യി​രു​ന്ന​ത്. പ​ച്ച​ക്ക​റി കൃ​ഷി​ക്കും ആ​ശ്ര​യം ഈ ​വെ​ള്ളം ത​ന്നെ​യാ​യി​രു​ന്നു. ഇ​പ്പോ​ൾ തോ​ട്ടി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ​നി​ന്ന് മോ​ട്ടോ​ർ​വെ​ച്ച് പ​മ്പ് ചെ​യ്താ​ണ് ചി​ല​ർ കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്ത് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​വ​ണ ത​ട​യ​ണ​ക​ൾ കെ​ട്ടാ​തി​രു​ന്ന​തെ​ന്ന വി​ചി​ത്ര​മാ​യ മ​റു​പ​ടി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടേ​ത്.

District News

നെയ്യാറ്റിൻകര നഗരസഭ : ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെതിരേ കൗ​ണ്‍​സി​ലി​ല്‍ രൂക്ഷവി​മ​ര്‍​ശ​നം

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തിരേ മോ​ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ നി​ര​ത്തി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍.

വി​വി​ധ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രു​ടെ മു​റി​ക​ളി​ല്‍ പ​തി​പ്പി​ച്ചി​രു​ന്ന മു​ന്‍​കാ​ല ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രു​ടെ പേ​രും കാ​ലാ​വ​ധി​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന ബോ​ര്‍​ഡ് കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യാ​ണ് ആ​ദ്യം കൗ​ണ്‍​സി​ലി​ല്‍ ഉ​യ​ര്‍​ന്ന​ത്.

തേ​ക്ക് ത​ടി​യി​ല്‍ തീ​ര്‍​ത്തി​ട്ടു​ള്ള ബോ​ര്‍​ഡ് വി​ല പി​ടി​പ്പു​ള്ള​താ​ണെ​ന്നും ആ ​ബോ​ര്‍​ഡ് കൈ​ക്ക​ലാ​ക്കി​യ​വ​രെ ക​ണ്ടെ​ത്തി ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൗ​ണ്‍​സി​ല​ര്‍ സു​രേ​ഷ് കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. താ​ന്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണാ​യി​രു​ന്ന​പ്പോ​ള്‍ 198 ക​സേ​ര​ക​ള്‍ വാ​ങ്ങി​ച്ചു​വെ​ന്നും ഇ​പ്പോ​ള്‍ നൂ​റെ​ണ്ണം പോ​ലും ന​ഗ​ര​സ​ഭ​യി​ല്‍ കാ​ണാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നും കൗ​ണ്‍​സി​ല​ര്‍ ആ​ര്‍. അ​ജി​ത ആ​രോ​പി​ച്ചു. എ​സ്.​എ​സ്. ജ​യ​കു​മാ​ര്‍ ചെ​യ​ര്‍​മാ​നാ​യി​രു​ന്ന സ​മ​യ​ത്ത് ന​ട​ത്തി​യ ലേ​ല സാ​മ​ഗ്രി​ക​ള്‍ ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്നും ലേ​ലം പി​ടി​ച്ച​വ​ര്‍ അ​റി​യാ​തെ അ​പ്ര​ത്യ​ക്ഷ​മാ​യ സം​ഭ​വം കൗ​ണ്‍​സി​ല​ര്‍ സ​ലിം വി​വ​രി​ച്ചു.

കെ​ട്ടി​ട​ങ്ങ​ളു​ടെ ന​ന്പ​ര്‍ ന​ല്‍​കു​ന്ന​തി​ലെ അ​പാ​ക​ത, ന​ഗ​ര​സ​ഭ​യി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ധി​ക്കാ​ര​ത്തോ​ടെ​യു​ള്ള പെ​രു​മാ​റ്റം, അ​ക്ഷ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ സ്കേ​റ്റിം​ഗ് റി​ങ്ക് സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ ന​ല്‍​കി​യ​തി​ലെ അ​നാ​സ്ഥ എ​ന്നി​ങ്ങ​നെ വി​വി​ധ പ​രാ​തി​ക​ള്‍ ന​ഗ​ര​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കൗ​ണ്‍​സി​ലി​ല്‍ ഉ​യ​ര്‍​ന്നു.

26 പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഈ ​സാ​ന്പ​ത്തി​ക വ​ര്‍​ഷം ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ടന്നു ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍ ഹീ​ബ കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ചു. ഡി​പി​സി ചേ​ര്‍​ന്നാ​ലേ ഇ​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍ ന​ട​ക്കു​ക​യു​ള്ളൂ. ഈ ​പ്ര​വൃ​ത്തി​ക​ളു​ടെ ക​രാ​ര്‍ ത​യാ​റാ​ക്കു​ന്പോ​ള്‍ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കു​ന്ന കാ​ലാ​വ​ധി സം​ബ​ന്ധി​ച്ചും ക​രാ​റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്ക​ണം.

അ​ടു​ത്ത ദി​വ​സം ത​ന്നെ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കു​ന്നു​ണ്ട്. ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​ട്ടും പ​ണി കൃ​ത്യ​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ത്ത കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​രു​ടെ ലി​സ്റ്റ് ന​ല്‍​കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ഹീ​ബ പ​റ​ഞ്ഞു.

Kerala

ക്ഷേത്രപരിസരത്തെ ഭൂമി നഗരസഭയ്ക്കു കൈമാറാനുള്ള തീരുമാനത്തിനു സ്റ്റേ

കൊ​​​ച്ചി: കൊ​​​ട്ടാ​​​ര​​​ക്ക​​​ര മ​​​ഹാ​​​ഗ​​​ണ​​​പ​​​തി ക്ഷേ​​​ത്ര​​​പ​​​രി​​​സ​​​ര​​​ത്തെ ഭൂ​​​മി ന​​​ഗ​​​ര​​​സ​​​ഭ​​​യ്ക്കു കൈ​​​മാ​​​റാ​​​നു​​​ള്ള സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​ന​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ സ്റ്റേ. ​​​

സാം​​​സ്‌​​​കാ​​​രി​​​ക നി​​​ല​​​യം സ്ഥാ​​​പി​​​ക്കാ​​​ന്‍ 31.8 സെ​​​ന്‍റ് ഭൂ​​​മി കൊ​​​ട്ടാ​​​ര​​​ക്ക​​​ര ന​​​ഗ​​​ര​​​സ​​​ഭ​​​യ്ക്ക് മൂ​​​ന്നു വ​​​ര്‍ഷ​​​ത്തേ​​​ക്കു പാ​​​ട്ട​​​ത്തി​​​ന് ന​​​ല്‍കാ​​​നു​​​ള്ള ഫെ​​​ബ്രു​​​വ​​​രി 20ലെ ​​​റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി.​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ദേ​​​വ​​​സ്വം ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ സ്റ്റേ ​​​ചെ​​​യ്ത​​​ത്.

ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ വി. ​​​സു​​​രേ​​​ഷ്, ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

Kerala

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; പാ​ല​ക്കാ​ട്ടെ കൗ​ൺ​സി​ല​ർ പ്ര​ശോ​ഭി​നെ​തി​രെ കേ​സെ​ടു​ത്തു

പാ​ല​ക്കാ​ട്: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പ്ര​ശോ​ഭ് സി. ​വ​ത്സ​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. പീ​ഡ​നം, എ​സ്‍​സി- എ​സ്ടി പീ​ഡ​ന നി​രോ​ധ​ന നി​യ​മം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ്ര​ശോ​ഭി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

നി​ല​വി​ൽ ഒ​ളി​വി​ലാ​ണ് പ്ര​ശോ​ഭ്. പീ​ഡ​നം തെ​ളി​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ യു​വ​തി പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം പ്ര​ശോ​ഭി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ അ​റി​യി​ച്ചു.

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പാ​ല​ക്കാ​ട്ടെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​റാ​യ പ്ര​ശോ​ഭ് പ​ല വ​ട്ടം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഷാ​ഫി പ​റ​മ്പി​ലു​മാ​യും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധം പ​റ​ഞ്ഞാ​യി​രു​ന്നു ഭീ​ഷ​ണി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യ്ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് യു​വ​തി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ശോ​ഭി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Kerala

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ത​ർ​ക്കം; യു​ഡി​എ​ഫ് കൗ​ൺ​സി​ല​റെ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി

പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് യു​ഡി​എ​ഫ് കൗ​ൺ​സി​ല​റെ ഒ​ഴി​വാ​ക്കി. കൗ​ൺ​സി​ൽ ഹാ​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ വൈ​കി​യെ​ത്തി​യെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ പ്ര​ശോ​ഭി​നെ ഒ​ഴി​വാ​ക്കി​യ​ത്.

കൗ​ൺ​സി​ൽ യോ​ഗം ആ​രം​ഭി​ച്ച് 2.37 നാ​ണ് അ​ദ്ദേ​ഹം ഹാ​ളി​ലെ​ത്തി​യ​ത്. ബി​ജെ​പി അം​ഗ​ങ്ങ​ൾ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്ത് വ​ന്ന​തോ​ടെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ഇ​ദ്ദേ​ഹ​ത്തോ​ട് പു​റ​ത്തു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഗു​ളി​ക വാ​ങ്ങാ​ൻ പോ​യ​തി​നാ​ലാ​ണ് വൈ​കി​യ​തെ​ന്ന് പ്ര​ശോ​ഭ് വി​ശ​ദീ​ക​രി​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ വ​ഴ​ങ്ങി​യി​ല്ല. ഇ​തോ​ടെ 17 അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​ൽ നി​ന്ന് വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്. .

Kerala

തിരുവല്ല നഗരസഭയെ എസ്. ലേഖ നയിക്കും, കെ.വി. വര്‍ഗീസ് വൈസ് ചെയർമാൻ

തിരുവല്ല: നഗരസഭാധ്യക്ഷയായി കേരള കോണ്‍ഗ്രസിലെ എസ്. ലേഖ തെരഞ്ഞെടുക്കപ്പെടും. വൈസ് ചെയര്‍മാനായി കോണ്‍ഗ്രസിലെ കെ.വി. വര്‍ഗീസിനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്.

നഗരസഭ 21 ാം വാര്‍ഡിനെയാണ് ലേഖ പ്രതിനിധീകരിക്കുന്നത്. കെ.വി. വര്‍ഗീസ് നഗരസഭ മുന്‍ ചെയര്‍മാന്‍ കൂടിയാണ്. പത്താംവാര്‍ഡ് പ്രതിനിധിയാണ് കെ.വി. വര്‍ഗീസ്.

നാലുവര്‍ഷം ലേഖയ്ക്ക് ചെയര്‍മാന്‍ സ്ഥാനം ലഭിക്കും. പിന്നീട് മുസ് ലിംലീഗിലെ ജ്യോതി വിജയന്‍ അധ്യക്ഷയാകും. വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് രണ്ടാം ടേമില്‍ സാറാമ്മ ഫ്രാന്‍സിസ് എത്തും.

പന്തളത്ത് കൃഷ്ണകുമാരി

പന്തളം: പന്തളം നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സിപിഎമ്മിലെ എം.ആര്‍. കൃഷ്ണകുമാരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 34 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 14 അംഗങ്ങളാണുള്ളത്.

11 അംഗങ്ങളുള്ള യുഡിഎഫ് സുനിത വേണുവിനെയാണ് മത്സരിപ്പിക്കുന്നത്. ഒമ്പതംഗങ്ങളുള്ള ബിജെപി മുന്‍ അധ്യക്ഷ സുശീല സന്തോഷിനെയും മത്സരിപ്പിക്കുന്നു.

Kerala

അടൂരില്‍ റീന ശാമുവേല്‍ ചെയര്‍പേഴ്‌സണ്‍; ശശികുമാര്‍ വൈസ് ചെയര്‍മാന്‍

അടൂര്‍: യുഡിഎഫ് ഭരണത്തിലെത്തിയ അടൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസിലെ റീന ശാമുവേല്‍ അധ്യക്ഷയാകും. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഡി. ശശികുമാറിനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്.

തര്‍ക്കങ്ങള്‍ക്കൊടുവിലാണ് അടൂര്‍ നഗരസഭയിലെ വീതംവയ്പ് അവസാനം രമ്യതയിലെത്തിയത്. സീനിയര്‍ കൗണ്‍സിലറായ റീനാ ശാമുവേല്‍ അഞ്ചുവര്‍ഷവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് മൂന്നുവര്‍ഷമായി പരിമിതപ്പെടുത്തിയപ്പോള്‍ സ്ഥാനം രാജിവയ്ക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.

ചര്‍ച്ചകള്‍ക്കൊടുവില്‍ റീനയ്ക്ക് ആദ്യ മൂന്നുവര്‍ഷവും പിന്നീടുള്ള ഓരോ വര്‍ഷം പ്രീതു ജഗത്, മുംതാസ് എന്നിവര്‍ക്കായി നല്‍കും. വൈസ് ചെയര്‍മാന്‍ സ്ഥാനം ആദ്യം ഡി. ശശികുമാറിനാണ്. പിന്നീട് ബിജു വര്‍ഗീസ് സ്ഥാനത്തെത്തും.

13 ാം വാര്‍ഡ് കൗണ്‍സിലറായ റീന ശാമുവേല്‍ ഇത് മൂന്നാംതവണയാണ് കൗണ്‍സിലറാകുന്നത്. 12 ാം വാര്‍ഡ് കൗണ്‍സിലറായ ശശികുമാറിന്‍റെ കൗണ്‍സിലര്‍ സ്ഥാനത്തെ നാലാം ടേമാണ്.

District News

വൈ​ക്കം ന​ഗ​ര​സ​ഭ: സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ നേ​ടാ​ൻ യു​ഡി​എ​ഫ് നീ​ക്കം

വൈ​ക്കം: ന​ഗ​ര​സ​ഭ​യി​ൽ 13 സീ​റ്റോ​ടെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി മാ​റി​യ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​രെ കൂ​ടെ​ക്കൂ​ട്ടി ഭ​ര​ണ​ത്തി​ലേ​റാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ആ​കെ​യു​ള്ള 27 സീ​റ്റി​ൽ യു​ഡി​എ​ഫ് -13, എ​ൽ​ഡി​എ​ഫ് -ഏ​ഴ്, എ​ൻ​ഡി​എ -മൂ​ന്ന്, എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ർ-​ര​ണ്ട്, സ്വ​ത​ന്ത്ര​ർ -ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.


കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്14 അം​ഗ​ങ്ങ​ൾ വേ​ണ​മെ​ന്നി​രി​ക്കേ ര​ണ്ടു സ്വ​ത​ന്ത്ര അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ യു​ഡി​എ​ഫി​ന് അ​നി​വാ​ര്യ​മാ​ണ്.കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ ഭ​ര​ണം സു​ഗ​മ​മാ​ക​ണ​മെ​ങ്കി​ൽ സ്വ​ത​ന്ത്ര അം​ഗ​ങ്ങ​ളെ കൂ​ടെ നി​ർ​ത്താ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ യു​ഡി​എ​ഫ് നേ​തൃ​ത്വം മെ​ന​യു​ക​യാ​ണ്.
ക​ഴി​ഞ്ഞ ത​വ​ണ​യും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​മാ​റി യു​ഡി​എ​ഫ് ഭ​ര​ണം നേ​ടി​യി​രു​ന്നു.

Kerala

പ​ന്ത​ള​ത്ത് ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി; ന​ഗ​ര​സ​ഭ ഭ​ര​ണം ഉ​റ​പ്പി​ച്ച് എ​ൽ​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ബി​ജെ​പി​ക്ക് ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​പ്പോ​ൾ എ​ൽ​ഡി​എ​ഫ് ഭ​ര​ണം ഉ​റ​പ്പി​ച്ച​ത്. ബി​ജെ​പി മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

എ​ൽ​ഡി​എ​ഫി​ന് 14 സീ​റ്റാ​ണ് ല​ഭി​ച്ച​ത്. യു​ഡി​എ​ഫി​ന് 11 സീ​റ്റും ബി​ജെ​പി​ക്ക് ഒ​ന്പ​ത് സീ​റ്റാ​ണ് കി​ട്ടി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ പാ​ല​ക്കാ​ടി​ന് പു​റ​മെ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​നി​സി​പ്പാ​ലി​റ്റി​യാ​ണ് പ​ന്ത​ളം.

District News

മു​നി​സി​പ്പാ​ലി​റ്റി​യി​ലെ റോ​ഡു​ക​ൾ ത​ക​ർ​ന്നു: യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ റോ​ഡു​ക​ൾ ത​ക​ർ​ന്ന​തോ​ടെ ദു​രി​ത്തി​ലാ​യി യാ​ത്ര​ക്കാ​ർ.തൊ​ടു​വെ​ട്ടി, തേ​ലം​പ​റ്റ റോ​ഡു​ക​ൾ ശോ​ച്യാ​വ​സ്ഥ​യി​ലാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. തൊ​ടു​വെ​ട്ടി റോ​ഡ് ത​ക​ർ​ന്നി​ട്ട് പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​ല​ഭാ​ഗ​ത്തും ടാ​ർ മു​ഴു​വ​നാ​യും ഇ​ള​കി.

ടാ​റിം​ഗ് പോ​യ​തോ​ടെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും അ​പ​ക​ട​ക​ര​മാ​യ ഉ​യ​ര​വ്യ​ത്യാ​സ​മാ​ണ്. വാ​ർ​ഡി​ലെ കൗ​ണ്‍​സി​ല​ർ​മാ​രോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും ഗു​ണ​മൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ വീ​ഴു​ന്ന​ത് സ്ഥി​ര​മാ​ണ്.

ബ​ത്തേ​രി ടൗ​ണി​ൽ തി​ര​ക്കേ​റു​ന്പോ​ൾ ദേ​ശീ​യ​പാ​ത 776 ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത​കൂ​ടി​യാ​ണി​ത്. മൈ​സൂ​രു ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ബ​ത്തേ​രി​യി​ലെ തി​ര​ക്കൊ​ഴി​വാ​ക്കി ഊ​ട്ടി റോ​ഡി​ലേ​ക്ക് എ​ത്താ​വു​ന്ന വ​ഴി കൂ​ടി​യാ​ണി​ത്.

ആ​ശു​പ​ത്രി, സ്കൂ​ളു​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്കു കു​ട്ടി​ക​ള​ട​ക്കം ഒ​ട്ടേ​റെ ആ​ളു​ക​ൾ ദി​വ​സേ​ന സ​ഞ്ച​രി​ക്കു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്. ഒ​ട്ട​ന​വ​ധി ഉ​ന്ന​തി​ക​ൾ ഉ​ള്ള ഈ ​പ്ര​ദേ​ശ​ത്തെ റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി പു​ന​രു​ദ്ധ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up